സന്ധ്യയായാൽ കൊതുകു ശല്യമാണെന്ന അമ്മമാരുടെ പരാതി കേൾക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. കസേരയിലോ, സോഫലിയോ ഇരുന്നാലോ? കൊതുകു വട്ടമിട്ടു പറന്നു കടിക്കും. കൊതുകിനെ പ്രതിരോധിക്കാൻ വേണ്ടിയാണു വീടുകളിൽ കൊതുകു തിരികൾ സുലഫമായ് തുടങ്ങിയത്. ഇവ എന്നാൽ ആരോഗ്യത്തിനെ സാരമായി ബാധിക്കും
കൊതുകു തിരി
കൊതുക് തിരികളില്‍ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന് വളരെ അപകടകരമാണ്, ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ വളരെയധികം ജാഗ്രത പാലിക്കണം. കാരണം തിരി കത്തിക്കുന്നത് ആസ്ത്മ കൂടാനും ശ്വാസതടസ്സത്തിനും ചുമയ്ക്കുമൊക്കെ കാരണമാകും.
തിരികളില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചിലരില്‍ തലവേദനയ്ക്ക് കാരണമാകും. തിരികളില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ ചര്‍മ്മത്തില്‍ തിണര്‍പ്പുകളും അലര്‍ജികളെയും ഉണ്ടാക്കിയേക്കാം. അതിനാല്‍ തിരികള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക.
read more എവിടെ ചെന്നിരുന്നാലും കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? കാരണമിതാണ്