ശരീരത്തിനാവശ്യമായ വൈറ്റമിൻ ഡി യുടെ 80 ശതമാനവും സൂര്യപ്രകാശത്തിന്റെ സഹായത്തോടുകൂടി ശരീരം കൊളസ്ട്രോൾ തന്മാത്രകളിൽ നിന്ന് ഉണ്ടാക്കുന്നു. ബാക്കി ഇരുപത് ശതമാനം മാത്രമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ളത്. വൈറ്റമിൻ ഡി ശരീരത്തിൻറെ പ്രവർത്തനത്തിൽ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. നിർഭാഗ്യവശാൽ ഇന്ത്യയിൽ 80 ശതമാനത്തിലധികം പേർക്കും വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി കുറഞ്ഞവരിൽ ഫ്ലൂ , അണുബാധ എന്നിവ പെട്ടെന്ന് വരുന്നു. അലർജി കൂടുതലായും കണ്ടു വരുന്നു.
ജീവിതശൈലി അസുഖങ്ങളിൽ നിന്നും ശരീരത്തെ നിയന്ത്രിച്ചു നിർത്തുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. കൊളസ്ട്രോൾ ,ഷുഗർ എന്നിവ നിയന്ത്രിക്കാനും ഇതുവഴി ഹൃദ്രോഗത്തിൽ നിന്നും ഡയബറ്റിസിന്റെ സങ്കീർണതകളിൽ നിന്നും ശരീരത്തെ പ്രതിരോധിച്ച് നിർത്താനും വൈറ്റമിൻ ഡി സഹായിക്കുന്നു. കൂടാതെ അമിത വണ്ണം കുറയാൻ സഹായിക്കുന്നു.
കാരണമില്ലാതെ ഉണ്ടാവുന്ന മാനസികസംഘർഷത്തിനും വിഷാദരോഗത്തിനും ആകുലതകൾക്കും വൈറ്റമിൻ ഡിയുടെ കുറവ് ഒരു പ്രധാന കാരണമാണ്. മാനസികാരോഗ്യം നിലനിർത്തുന്നതിൽ വൈറ്റമിൻഡി കാതലായ പങ്കുവഹിക്കുന്നു. വെയിൽ കൊള്ളാതെ അടച്ച റൂമുകളിൽ ജോലിചെയ്യുന്നവർക്ക് മാനസികസംഘർഷം വരാനും ഉറക്കക്കുറവ് അനുഭവപ്പെടാനും വൈറ്റമിൻ ഡിയുടെ കുറവ് ഒരു കാരണമായി പഠനങ്ങൾ തെളിയിക്കുന്നു.
വിറ്റാമിന് ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ
- സോയ ഉൽപന്നങ്ങൾ – 80 മുതൽ 200 വരെ ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി സോയ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്നു.
- ധാന്യങ്ങൾ – 50 മുതൽ 100 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ധാന്യങ്ങളും വൈറ്റമിൻ ഡി അഭാവം പരിഹരിക്കാൻ തിരഞ്ഞെടുക്കാം.
- റികോട്ട ചീസ് – 100 ഗ്രാം റിക്കോട്ട് ചീസിൽ 10 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു.
- പശുവിൻ പാൽ – ഒരു ഗ്ലാസ് പശുവിൻ പാലിൽ 115 മുതൽ 124 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു.
- മുട്ട – ഒരു മുട്ടയിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ഉണ്ട്.
- സലാമി – പന്നിയിറച്ചിയിൽ നിന്നുണ്ടാക്കുന്ന സോസേജായ സലാമിയും വൈറ്റമിൻ ഡിയുടെ സമ്പന്ന സ്രോതസ്സാണ്.
- 8. ബീഫ് ലിവർ – 100 ഗ്രാം ബീഫ് കരളിൽ 48 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി എന്നതാണ് കണക്ക്.
- കൂണ് – ഒരു കപ്പ് കൂണിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. സസ്യാഹാരികൾക്ക് എളുപ്പം വൈറ്റമിൻ ഡി ലഭിക്കാൻ തിരഞ്ഞെടുക്കാവുന്ന വിഭവമാണിത്.
- വെണ്ണ – 100 ഗ്രാം വെണ്ണയിൽ 60 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ലഭിക്കുന്നതാണ്.
ഏതു വെയിൽ? എത്ര സമയം ?
ദിവസവും 15 മുതൽ 30 മിനിറ്റ് വരെ വെയിൽ കൊള്ളുന്നതിലൂടെ ശരീരത്തിനാവശ്യമായ 80 ശതമാനത്തോളം വൈറ്റമിൻ ശരീരം സ്വയമേവ ഉൽപാദിപ്പിക്കും. എന്നാൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെയുള്ള ഉള്ള അൾട്രാവയലറ്റ് രശ്മി ബി അടങ്ങിയ വെയിലാണ് ഇതിന് കൊള്ളേണ്ടത്.വൈകിട്ട് മൂന്നു മണിക്ക് ശേഷമുള്ള വെയിൽ വിറ്റാമിന് ഡി നൽകില്ല
read more ആഹാരം കഴിച്ചാലുടനെ ദഹന പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ? ഈ ഭക്ഷണം ശീലമാക്കൂ