കേന്ദ്ര അവഗണന മൂലം കേരളത്തിനുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് സമാനമാണ് കര്‍ണാടകയിലേതെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍. കേരളം നാളെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കും. പിന്തുണ അഭ്യര്‍ഥിച്ച് കേരള മുഖ്യമന്ത്രി തങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
നികുതി വിഹിതം കൃത്യമായി തങ്ങള്‍ കേന്ദ്രത്തിലേക്ക് അടയ്ക്കുന്നുണ്ട്. എന്നാല്‍ അര്‍ഹമായ നിഹിതം തിരിച്ചു നല്‍കാന്‍കേന്ദ്രം തയ്യാറാകുന്നില്ല. 100രൂപ കൊടുക്കുമ്പോള്‍ 30 രൂപ പോലും വിഹിതമായി ലഭിക്കുന്നില്ല. നികുതി വിഹിതവും ഗ്രാന്റുകളും വെട്ടിക്കുറയ്ക്കുകയാണ്. ഇത് ഫെഡറലിസത്തോടുള്ളവെല്ലുവിളിയാണ്.ഇതിനെതിരെഒറ്റക്കെട്ടായി നില്‍ക്കും.അതുകൊണ്ടു തന്നെ കേരളത്തിന്റെ സമരത്തെ തങ്ങള്‍ പിന്തുണക്കും. ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരമാണിത് – ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെഡല്‍ഹി സമരത്തിന്പൂര്‍ണ പിന്തുണ നല്‍കുന്നതായി കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെജെ ജോര്‍ജും വ്യക്തമാക്കി.നീതിക്ക് വേണ്ടിയുള്ള സമരമാണിത്.സംസ്ഥാനങ്ങള്‍ക്ക്അര്‍ഹമായ വിഹിതം ലഭിച്ചേ മതിയാവു. ഇത് ലഭിക്കാത്തത് മൂലം വലിയ പ്രതിസന്ധിയാണ്ഉണ്ടായിരിക്കുന്നത്.കര്‍ണാടകത്തിനുള്ളGST വിഹിതമടക്കംലഭിക്കുന്നില്ലെന്നുംകേന്ദ്രം സാമ്പത്തികമായി
ഞെരുക്കുകയാണെന്നും പഞ്ചായത്തിരാജ് മന്ത്രിയും മല്ലികാര്‍ജുന ഗാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഗാര്‍ഗെ മാധ്യമങ്ങളോടു പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















