ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് മൂന്ന് ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 മുതല്‍ 17 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി. ക്യാമ്പസിലാണ് പരിശീലനം.
എം.എസ്.എം.ഇ. മേഖലയിലെ സംരംഭകര്‍, എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റ് ഐഡന്റിഫിക്കേഷനും സ്കോപ്പിഗും, മാര്‍ക്കറ്റ് സെഗ്മെന്റേഷന്‍, മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍, ലീഡ് പരിവര്‍ത്തന പ്രക്രിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും സോഷ്യല്‍ മീഡിയ ഇടപെടലുകളും എ.ഐ. പ്രാപ്തമാക്കിയ മാര്‍ക്കറ്റിംഗ് ടൂളുകളിലേക്കുള്ള ആമുഖം, ഇ കൊമേഴ്സില്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ ബോര്‍ഡിംഗ്, മാര്‍ക്കറ്റിംഗില്‍ ആശയവിനിമയത്തിന് പ്രാധാന്യം, ടീം ബില്‍ഡിംഗ് ആന്‍ഡ് മാനേജ്മെന്റ് തുടങ്ങി വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പരിശീലനം.
താല്പര്യമുള്ളവര് http://kied.info/training-calender എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ഫെബ്രുവരി 13. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര് മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890, 2550322, 799490 3058
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക