ഇടയ്ക്കിടെ വന്നു പോകുന്ന ജലഡ്ഫോഷം അത്ര നിസ്സാരക്കാരനല്ല. തൊണ്ടയടപ്പ്, ക്ഷീണം തുടങ്ങി പലവിധ അസ്വസ്ഥതകൾ നമ്മളെ പിടികൂടും. എന്നാൽ ജലദോഷത്തെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന മരുന്നുകൾ ചിലതുണ്ട്.
- തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ജലദോഷം പെട്ടെന്ന് കുറയാന്‍ സഹായിക്കും.
- തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നല്‍കും.
- ഒരു കപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും ജലദോഷം മാറാന്‍ സഹായിക്കാം.
- വെള്ളം ധാരാളം കുടിക്കുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും.
- ഇഞ്ചിയും കറുവാപ്പട്ടയും ചേര്‍ത്ത ഔഷധ ചായകള്‍ കുടിക്കുന്നതും നല്ലതാണ്.
- ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നതും മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ മാറാന്‍ സഹായിക്കും.
cancer ഇടയ്ക്കിടെയുള്ള വയറു വേദന തള്ളി കളയരുത്: ആമാശയ ക്യാൻസറിന്റെ ആരംഭമാകാം