ചിലപ്പോഴൊക്കെ കരണമറിയാത്തൊരു ക്ഷീണം കടന്നു വരും. എപ്പോഴും കോട്ടുവ എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്ന ചിന്ത കടന്നു വരും. എന്താണിതിനു കാരണമെന്നു അറിയാമോ?
ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണം. അരുണരക്താണുക്കളുടെ അഭാവം മൂലം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് അയൺ ഡെഫിഷ്യൻസി.
അയൺ ലഭ്യമാകുന്ന ഭക്ഷണ പദാർഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
ശര്‍ക്കര : ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും. ഒരു നേരം ശർക്കര കുടിച്ചാൽതന്നെ ഒരു ദിവസം ശരീരത്തിനാവശ്യമായ ഇരുമ്പ് (Iron) ലഭിക്കും. പഞ്ചസാരയ്ക്കു പകരം ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.
നെല്ലിക്ക: വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഒരു സൂപ്പർഫുഡ് ആണ് നെല്ലിക്ക. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച തടയാൻ ഇത് സഹായിക്കും. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.
കുതിർത്ത ഉണക്കമുന്തിരി: ഡ്രൈ ഫ്രൂട്ട്സുകൾ മിക്കവയും അയണിന്റെ കലവറയാണ്; ഉണക്കമുന്തിരി പ്രത്യേകിച്ചും കോപ്പർ, മറ്റ് വൈറ്റമിനുകൾ എന്നിവയും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഇവ രക്തകോശങ്ങളുടെ നിർമാണത്തിന് അവശ്യം വേണ്ടവയുമാണ്. എട്ടു മുതൽ പത്തു വരെ ഉണക്കമുന്തിരി ഒരു രാത്രി കൊണ്ട് കുതിർത്ത് വച്ച് പിറ്റേന്ന് രാവിലെ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ചീര: ശരീരത്തിന്റെ ആരോഗ്യത്തിനും േപശികളുടെ ആരോഗ്യത്തിനും മികച്ചത്. അയൺ ധാരാളം അടങ്ങിയ ചീര ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ഇറച്ചി: കരൾ, വൃക്ക, തലച്ചോറ്, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളും അയണിന്റെ മികച്ച ഉറവിടമാണ്. കരൾ, അയണിന്റെ മികച്ച ഉറവിടമാണ്. ചെറിയ അളവിൽ ബീഫ് ലിവർ കഴിക്കുന്നതു മൂലം ഒരു ദിവസം ആവശ്യമായതിന്റെ 36 ശതമാനം ഇരുമ്പ് ലഭിക്കുന്നു.
വന്‍പയർ: പയർവർഗങ്ങളിൽ വൻപയർ ശരീരത്തിനാവശ്യമായതിന്റെ 26 മുതൽ 29 ശതമാനം വരെ അയൺ അടങ്ങിയതാണ്. പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം പൂർണമായും ഇല്ലാതാക്കും.
READ MORE വീട്ടിലിരിക്കുമ്പോൾ ഇടയ്ക്കിടെ വിശപ്പ് തോന്നാറുണ്ടോ?