ഈ ഭക്ഷണങ്ങൾ കൂടുതൽ നേരം വേവിക്കരുത്: കാരണമറിയാം

കൂടുതൽ നേരം വേവിക്കുന്നതിലാണ് പലർക്കും സംതൃപ്തി കിട്ടുക. എന്നാൽ കൂടുതൽ നേരം ചില ഭക്ഷണങ്ങൾ വേവിച്ചാൽ അവയുടെ ഗുണങ്ങളെല്ലാം പോകും. ശരിയായ ഭക്ഷണം തെരഞ്ഞെടുക്കുന്നത് പോലെ തന്നെ ശരിയായ രീതിയിൽ പാകം ചെയ്യേണ്ടതും അനിവാര്യമാണ് 

ചില ഭക്ഷണങ്ങള്‍ കൂടുതല്‍ ചൂടാക്കുമ്പോള്‍ അവയിലെ വിറ്റാമിനുകളും മിനറലുകളും വിഘടിക്കും. വിറ്റാമിന്‍ സി, ബി1, ബി5, ബി7 എന്നിവ നഷ്ടപ്പെടും.

കൂടുതൽ നേരം പാകം ചെയ്ത് കൂടാത്ത ഭക്ഷണങ്ങൾ ഏതെല്ലാം? 

ഇലക്കറികൾ

ഇലക്കറികൾ ഒരുപാടു നേരം പാകം ചെയ്താൽ അവയുടെ പോഷകങ്ങൾ നഷ്ടപ്പെടും 

തക്കാളി 

തക്കാളിയും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല. ഇതില്‍ ആന്റിഓക്‌സിഡന്റായ ലികോപെന്‍ അടങ്ങിയിട്ടുണ്ട്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. കൂടുതല്‍ ചൂടാക്കുന്നതിലൂടെ ഇത് നഷ്ടപ്പെടും. 

നട്‌സും സീഡുകളും

നട്‌സും സീഡുകളും നല്ല കൊഴുപ്പിന്റേയും പ്രോട്ടീന്റെയും കലവറയാണ്. ഇവ കൂടുതല്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കുറയാന്‍ സാധ്യതയുണ്ട്.

ധാന്യങ്ങൾ 
ഫൈബറും മിനറല്‍സും അടങ്ങിയ മുഴു ധാന്യങ്ങളും ഇത്തരത്തില്‍ ചൂടാക്കാന്‍ പാടില്ല.

മീൻ 
ഹൃദയാരോഗ്യത്തിന് അനിവാര്യമായ ഒമേഗ ഫാറ്റി ആസിഡുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഫ്രൈ ചെയ്യുമ്പോള്‍ ഇത് നഷ്ടപ്പെടും

മുട്ട

മുട്ടയും അമിതമായി വേവിക്കാൻ പാടില്ല. മുട്ട പുഴുങ്ങുമ്പോഴും, ഫ്രൈ ചെയ്യുമ്പോഴും ഇവ പ്രത്യകം ശ്രദ്ധിക്കുക 

READ MORE എന്തുകൊണ്ടാണ് എപ്പോഴും ദാഹം തോന്നുന്നത്? ഈ 5 കാരണങ്ങൾ ശ്രദ്ധിക്കു