തിരുവനന്തപുരം: പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുടരും, കേരളം കൂടുതല്‍ താഴോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനമാണ് ബജറ്റിലൂടെ ധനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ ഉപനോതാവ് പികെ കുഞ്ഞാലിക്കുട്ടി. എല്ലാ തവണത്തേതും പോലും ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ വലിയ കയ്യടിയൊന്നും ഉണ്ടായില്ല. നിലവിലെ ദയനീയ സാമ്പത്തിക സ്ഥതിയില്‍ ധനമന്ത്രി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ നിര്ദ്ദേശിക്കുമോയെന്നാണ് എല്ലാവരും നോക്കിയിരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായത്. മാസങ്ങളായി കുടിശിക നിലനില്‍ക്കുന്ന പദ്ധതികളിലാണ് വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക