പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണ്. ഇത് ദിവസം മുഴുവനും ശാരീരിക പ്രവർത്തനങ്ങൾ നടത്താൻ ഊർജ്ജം നൽകുന്നു. അതിനാൽ, ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. പ്രഭാത ഭക്ഷണത്തിനു വേണ്ടി ശരിയായ ഭക്ഷണം തെരഞ്ഞെടുക്കാത്തത് നിരവധി ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. തൽഫലമായി, ദിവസം മുഴുവൻ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാം. പ്രഭാത ഭക്ഷണത്തിന് ശേഷം പലർക്കും അനുഭവപ്പെടുന്ന സാധാരണ പ്രശ്നമാണ് ഗ്യാസ്. ഇതെന്തു കൊണ്ടെന്നാൽ രാവിലെ നമ്മൾ കഴിക്കുന്ന ഭക്ഷണം മൂലം സംഭവിക്കുന്നതാണ്. എന്തൊക്കെ ഭക്ഷണങ്ങളാണ് രാവിലെ ഒഴിവാക്കേണ്ടതെന്ന് പരിശോധിക്കാം.
ചായ അല്ലെങ്കിൽ കാപ്പി
എല്ലാ മലയാളികൾക്കും നേരം വെളുക്കുന്നത് ഒരു ചായ കുടിക്കുന്നതിലൂടെയാണ്. ചായയും കാപ്പിയും ഗ്യാസിനു കാരണമാകും. അതിനാൽ വെറും വയറ്റിൽ ഇവ രണ്ടും തെരഞ്ഞെടുക്കാതെയിരിക്കുക
ക്വാളി ഫ്‌ളവർ, ക്യാബേജ്
ഇവ രണ്ടും ആരോഗ്യത്തിനു ഗുണം ചെയ്യുന്നവയാണ്. എന്നാൽ രാവിലത്തെ ഭക്ഷണമായി ഇവ തെരഞ്ഞെടുക്കുന്നത് ഉചിമല്ല. ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തലുകൾ അനുസരിച്ചു ക്രൂസിഫെറസ് പച്ചക്കറികളായ ഇവയിൽ വല്യ അളവിൽ കാർബോ ഹൈഡ്രേറ്റഡ് അടങ്ങിയിട്ടുണ്ട്. ഇവ ഗൈസിന്റെ പ്രധാന കാരണമാണ്.
ആപ്പിൾ
രാവിലെ വെറും വയറിൽ ആപ്പിൾ കഴിച്ചാൽ വയറുവേദനയ്ക്കും ഗ്യാസിനും കാരണമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫ്രക്റ്റോസാനു ഇതിനു കാരണം
കുക്കുമ്പർ
കുക്കുമ്പർ കഴിക്കുന്നത് ഗ്യാസിന് കാരണമാകും. പകരം ആവിയിൽ വേവിച്ചു, ഉപ്പും കുരുമുളകുമിട്ട ക്യാരറ്റ്, വേവിച്ച പച്ചക്കറികൾ തുടങ്ങിയവ കഴിക്കുക
കോൺ
കോണിൽ സെല്ലുലോസ് എന്നറിയപ്പെടുന്ന ഒരു തരം ഫൈബർ അടങ്ങിയിട്ടുണ്ട്. സെല്ലുലോസ് ഗ്യാസിന് കാരണമാകുന്നു. അതിനാൽ വെറും വയറ്റിൽ കോൺ കഴിക്കാതിരിക്കുക