കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിന്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വികസന കാഴ്ചപ്പാടുകൾ കൂടുതലുള്ള ബജറ്റാണിത്. ജനങ്ങൾക്ക് പ്രാധാന്യം നൽകിയ ബജറ്റ്. റബർ കൃഷിക്കാർക്ക് ആശ്വാസമായി താങ്ങുവില വർധിപ്പിച്ചു. ലൈഫ് പദ്ധതി ശക്തിപ്പെടുത്താനും എല്ലാവർക്കും വീടുനൽകാനും ബജറ്റിൽ തുക വകയിരുത്തി. വില വർദ്ധനവ് പിടിച്ചു നിർത്താനുള്ള നയവും ഉൾപ്പെട്ടിട്ടുണ്ട്.
















