ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അസിസ്റ്റൻ്റ് ബാർഡിൻ്റെ പേര് ജെമിനി എന്ന പേരിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ജെമിനി അൾട്രാ കടന്നു വരുന്നത് നൂതന സംവിധാനങ്ങളോട് കൂടിയാണ്. കഴിഞ്ഞ വർഷമാണ് ജെമിനി അൾട്രാ ഗൂഗിൾ പ്രഖ്യാപിക്കുന്നത്. ജെമിനി 1.0 യെ അടിസ്ഥാനമാക്കിയാണ് ജെമിനി അൾട്രായുടെ നിർമ്മാണവും പ്രവർത്തനവും.
ബാർഡിൽ നിന്ന് ജെമിനിയിലേക്ക് റീബ്രാൻഡ് ചെയ്താൽ , ഗൂഗിളിൻ്റെ AI ചാറ്റ്‌ബോട്ടിനു വേണ്ടി ഒരു ആൻഡ്രോയിഡ് ആപ്പ് ലഭ്യമാകും. എന്നാൽ Pixel, Galaxy S24 തുടങ്ങിയവയിൽ മാത്രമേ ഈ ആൻഡ്രോയിഡ് ആപ്പ് ലഭ്യമാകുകയുള്ളു. ആദ്യത്തെ വിതരണത്തിൽ ജെമിനിയെ നിരീക്ഷിക്കുകയും, പോരായ്മകൾ നിരീക്ഷിക്കുകയും ചെയ്യും. അതിനു ശേഷം കൂടുതൽ ഉപഭോക്താക്കളിലേക്കും, കൂടുതൽ ഭാഷകളിലേക്കും വിപുലീകരിക്കുമെന്നു പറയപ്പെടുന്നു