അധിക വിഭവസമാഹരണത്തിനുള്ള നടപടികളുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു.രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം വള്ളത്തോളിന്റെ കവിത ചൊല്ലിയാണ് അവസാനിപ്പിച്ചത്.
പ്രധാന നിർദ്ദേശങ്ങൾ
- വൈദ്യുതി നിരക്ക് കൂടും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി.യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചു.
- പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്ഷന് പദ്ധതി വരും. ഇതിനായി പുതിയ സമിതിയെ നിയോഗിക്കും.
- റബ്ബറിന്റെ താങ്ങുവില 180 രൂപയായി വര്‍ധിപ്പിച്ചു. നിലവില്‍ 170 രൂപയാണ് റബ്ബറിന്റെ താങ്ങുവില
- വിദ്യാര്‍ത്ഥികള്‍ക്ക് മാർഗദീപം സ്കോളര്‍ഷിപ്പ് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് പകരമാണ് ഈ പുതിയ സ്കോളര്‍ഷിപ്പ് പദ്ധതി.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഗുണഭോക്താക്കളാകുന്ന പദ്ധതിക്ക് 20 കോടി രൂപ.
- പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി രൂപ വകയിരുത്തി.
- കോടതി ഫീസുകളിലും പരിഷ്കരണം.
- ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന് നികുതി കുറക്കും.
- അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി നൽകും.
- സാക്ഷരത പരിപാടിക്ക് 20 കോടി.
- 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് 50 കോടി.
- ഗ്രാമ വികസനത്തിന് 1868. 32 കോടി.
- കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക ഉപജീവന പദ്ധതിക്കായി 430 കോടി.
- അഞ്ച് ജില്ലകളില്‍ പുതിയ നഴ്സിംഗ് കോളജുകള്‍ ആരംഭിക്കാന്‍ ബജറ്റില്‍ 13.78 കോടി.
- ചലച്ചിത്ര അക്കാദമിക്ക് 14 കോടി രൂപ വകയിരുത്തി. കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി രൂപ.
- കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ച് കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി
- കാരുണ്യ പദ്ധതിക്ക് 678.45 കോടി രൂപ.
- തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ട് കോടി രൂപ. വള്ളകളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി.
- കെഎസ്ആര്‍ടിസി ക്ക് ധനസഹായം സര്‍ക്കാര്‍ കൂട്ടിയെന്ന് ധനമന്ത്രി. കെഎസ്ആര്‍ടിസിക്ക് മൂന്ന് വര്‍ഷത്തിനിടെ അനുവദിച്ചത് 4917.92 കോടി രൂപ. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി.
ബജറ്റ് 2024 ഒറ്റനോട്ടത്തിൽ
1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
3. ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
4. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
6. വിളപരിപാലനത്തിന് 535.90 കോടി.
7. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
9. നാളീകേര കൃഷി വികസനത്തിന് 65 കോടി.
10. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.
11. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
14. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്
15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
18. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
19. തീരദേശ വികസനത്തിന് 136.98 കോടി.
20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്കുന്ന പദ്ധതിയ്ക്ക് 10 കോടി.
22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
23. പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
24. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
25. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി
27. പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
28. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.
29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
31. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
32. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
33. പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് 6 കോടി
34. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
35. പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
36. നാടുകാണിയില്‍ സഫാരി പാര്ക്കിന് 2 കോടി
37. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
38. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
39. ഗ്രാമവികസനത്തിന് 1768.32 കോടി.
40. തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
41. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
42. കുടുംബശ്രീയ്ക്ക് 265 കോടി
43. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
44. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
45. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
46. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
47. മുതിര്‍ന്ന പൗരന്മാര്ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
48. എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
49. കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
50. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
51. സഹകരണ മേഖലയ്ക്ക് 134.42 കോടി.
52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
53. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
54. സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.
55. കെ.എസ്.ആര്.ടി.സിയ്ക്ക് 1120.54 കോടി
56.വൈദ്യുതി പദ്ധതിയ്ക്ക് 400 കോടി.
57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
58. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി
59. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം