പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷതത്വവുമുള്ള പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കും. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. ജീവനക്കാർ ഒരു ഗഡു ഡിഎ ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകും.
ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുമ്പോഴുള്ള നികുതി കുറച്ചു. പുതിയ കേന്ദ്രനിയമത്തിന്റെ പിൻബലത്തിൽ നികുതി കുറവുള്ള നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യുന്ന ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതു മാറ്റുന്നതിനാണ് നികുതി കുറച്ചത്. അധിക വിഭസമാഹരണ നടപടികളുടെ ഭാഗമായി വൈദ്യുതി നിരക്ക് കൂട്ടും. കോടതി ഫീസുകളിലം പരിഷ്കരണമുണ്ട്. മോട്ടർ വാഹന നിരക്കുകൾ പരിഷ്കരിക്കും.
കോടതി ഫീസുകളിലെ നിരക്ക് വർധനയിലൂടെ 50 കോടിരൂപ അധികം പ്രതീക്ഷിക്കുന്നുണ്ട്. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകൾ വർധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും. ബജറ്റ് അവതരണം 2 മണിക്കൂർ പിന്നിട്ടു. റെക്കോർഡ് ബജറ്റ് അവതരണം മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ പേരിലാണ്. 2021–22 കാലത്തെ ബജറ്റ് അവതരണത്തിന് 3.18 മണിക്കൂർ ആണ് എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ