ഡെറാഡൂൺ: ഏക സിവിൽ കോഡിന്റെ അന്തിമ കരട് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നാല് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനത്തിൽ കരട് അവതരിപ്പിക്കും. ഞായറാഴ്ച മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകിയത്.
സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയാണ് 740 പേജുകളുള്ള റിപ്പോർട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















