ലക‌്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുമ്പോൾ പങ്കെടുക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസ് പല വലിയ പരിപാടികളും സംഘടിപ്പിക്കാറുണ്ടെങ്കിലും ഞങ്ങളെ ക്ഷണിക്കാറില്ലെന്നായിരുന്നു മറുപടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യാ മുന്നണിയിൽ ഭിന്നത നിലനിൽക്കെയാണ് അഖിലേഷിന്റെ പ്രസ്താവന. അഖിലേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി.
ന്യായ് യാത്രയുടെ അന്തിമ ചാർട്ട് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും സഖ്യകക്ഷികളെ ക്ഷണിക്കാൻ പാർട്ടി തയാറാണെന്നും അഖിലേഷിന്റെ സാന്നിധ്യം ന്യായ് യാത്രയെ ശക്തിപ്പെടുത്തുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















