പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഒട്ടേറെപേര്‍ പീഡിപ്പിച്ചതായി പരാതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും ഇയാള്‍വഴി നഗ്നചിത്രങ്ങള്‍ അയച്ചുകിട്ടിയവരുമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.
കുട്ടി സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്ബറും കൗണ്‍സിലറും ഇടപെട്ടു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ കുട്ടിയെ എത്തിച്ചു തുടര്‍ന്നാണ് വിവരം അറിയുന്നത്.
ഇന്‍സ്റ്റഗ്രാം വഴി ചിറ്റാര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയുമായി ആദ്യം സൗഹൃദത്തിലായത്. ഇരുവരും നഗ്നചിത്രങ്ങളും കൈമാറി. പെണ്‍കുട്ടി പങ്കുവെച്ച നഗ്നചിത്രങ്ങള്‍ യുവാവ് പിന്നീട് സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ കിട്ടിയ മറ്റുള്ളവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും കുട്ടിയെ ചൂഷണംചെയ്തെന്നുമാണ് പോലീസിന് ലഭിച്ചവിവരം.
കേസില്‍ 18 പ്രതികള്‍ ഉണ്ട് അതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ് എന്നാണ് വെളിപ്പെടുത്തല്‍. തുടര്‍ന്ന് പരാതി പൊലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. പ്രതികളില്‍ ചിലരെ പൊലീസ് പിടികൂടി. പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ