Hello Mummy Movie| ‘വരത്തനു’ ശേഷം ഷറഫുദ്ദീനും ഐശ്വര്യാ ലക്ഷ്മിയും ഒന്നിക്കുന്ന ചിത്രം; ‘ഹലോ മമ്മി’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അമൽനീരദ് സംവിധാനം ചെയ്ത ‘വരത്തനു’ ശേഷം ഷറഫുദ്ദീനും ഐശ്വര്യലക്ഷ്‌‌മിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ചിത്രം ഒരു ഫാന്റസി കോമഡി ത്രില്ലറാണ്.

നവാഗതനായ വൈശാഖ് എലൻസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഫാലിമി’യുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

‘ദ് ഫാമിലി മാൻ’, ‘അസ്‌പിരന്റ്സ്’ എന്നീ ബോളിവുഡ് വെബ് സീരിസിലൂടെ ശ്രദ്ധേയനായ സണ്ണി ഹിന്ദുജ ഹലോ മമ്മിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

READ MORE: Bramayugam (2024)| ‘ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍’: ചിത്രത്തിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമൽനീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ ആണ് ഷറഫുദ്ദീനും ഐശ്വര്യലക്ഷ്‌‌മിയും ഒരുമിച്ച് അഭിനയിച്ച മുൻ ചിത്രം.

സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ.

ജേക്ക്സ് ബിജോയ് ഹലോ മമ്മിയ്ക്ക് സംഗീതം ഒരുക്കും. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ‘നീലവെളിച്ചം’, റിലീസിനൊരുങ്ങുന്ന ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികളാണ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ