ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭ്രമയുഗം. ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റര്‍ പങ്കുവച്ച് മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഫെബ്രുവരി 15 നാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
മമ്മൂട്ടി ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡിലാണ് എത്തുകയെന്ന് ചര്‍ച്ചകളുണ്ട്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി അടക്കം പ്രധാന താരങ്ങളും ചിത്രത്തിലുണ്ട്.
പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണനാണ് സംഭാഷണമെഴുതുന്നത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ