ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി അടുത്തിടെ പല മത്സരങ്ങളിലും ടീമിനൊപ്പമുണ്ടായിരുന്നില്ല. ടീം സ്‌ക്വാഡില്‍ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതായി ബി.സി.സി.ഐ.യെ അറിയിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍, അമ്മ അസുഖബാധിതയായതിനാലാണ് കോലി അവധിയെടുക്കുന്നതെന്നുവരെ പ്രചരിച്ചു. ഇത് നിഷേധിച്ച് കുടുംബം രംഗത്തുവരികയും ചെയ്തു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കോലിയുടെ സാന്നിധ്യമില്ല. സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തിനു പിന്നിലെ യഥാര്‍ഥ കാരണം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരവും ഐ.പി.എലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ സഹതാരവുമായ എബി ഡിവില്ലിയേഴ്‌സ്.
read alo…കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ഉടൻ ആരംഭിക്കും, കെഎസ്ആർടിസി
കോലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് താരം ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി. കോലിയുമായി നടത്തിയ ചാറ്റ് മുന്‍നിര്‍ത്തിയാണ് ഡിവില്ലിയേഴ്‌സിന്റെ പരാമര്‍ശം. കോലി കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണെന്നും സുഖമായിരിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് ആരാധകരെ അറിയിച്ചു. കുടുംബത്തിന് മുന്‍ഗണന നല്‍കുന്ന കോലിയുടെ പ്രവൃത്തിയെ അഭിനന്ദിക്കാനും എബി മറന്നില്ല. 2017-ലാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞുണ്ട്. വാമിക എന്നാണ് പേര്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















