കുമ്പളയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്

കുമ്പള: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ കുമ്പളയില്‍ പ്രവർത്തനമാരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ ഉണ്ണി രാജ എടിഎമ്മും, പഞ്ചായത്തംഗം പ്രേമാവതി സെയ്ഫ് ഡെപോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് വിഭാഗം മേധാവിയുമായ നന്ദകുമാര്‍ വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് ക്ലസ്റ്റർ ഹെഡുമായ അഖിലേഷ് പി, ബ്രാഞ്ച് മാനേജര്‍ ദിലീപ് കൃഷ്ണ ബി എന്നിവര്‍ കൂടാതെ ഒട്ടനവധി ഇടപാടുകാരും ചടങ്ങിൽ പങ്കെടുത്തു.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ