കൊച്ചി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 4000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാഹരിക്കുന്ന തുക ഭാവി മൂലധന ആവശ്യങ്ങള്‍ക്കും പൊതു കോര്‍പറ്റേറ്റ് ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുക.