തമിഴ്‌നാട്ടില്‍ കെഎസ്‌ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചു. നാഗർകോവിലിനടുത്തുള്ള മാർത്താണ്ഡം പാലത്തിനുമുകളിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ 35 പേർക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവർമാരുടെയും നില ഗുരുതരമാണ്.

തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.കെഎസ്ആര്‍ടിസി ബസ് മുന്നിലുള്ള ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. തമിഴ്‌നാട് ബസ്സിന്റെ മുൻവശം തകർന്നിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ മുൻവശവും ചെറുതായി തകർന്നിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















