COUGH എത്ര മരുന്ന് കഴിച്ചിട്ടും വിട്ടു മാറാത്ത ചുമ നിൽക്കുന്നതെന്തുകൊണ്ട്? കാരണങ്ങളിവയാണ്

തണുപ്പ്‌ കാലത്ത്‌ പനി, ജലദോഷം, ചുമ പോലുള്ള പ്രശ്‌നങ്ങള്‍ പൊതുവേ സ്വാഭാവികമാണ്‌. കുറഞ്ഞ പ്രതിരോധശേഷിയും ദീര്‍ഘനേരം അകത്തളങ്ങളില്‍ ചെലവഴിക്കുന്നതും വൈറല്‍ അണുബാധകള്‍ക്കു കാരണമാകുന്നുണ്ട്‌. ഇതില്‍ പല അണുബാധകളും പനിയുമൊക്കെ ഏഴ്‌ മുതല്‍ 10 ദിവസത്തിനുള്ളില്‍ മാറുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴൊക്കെ പനിയുടെ ഒപ്പം വന്ന ചുമ മറ്റ്‌ ലക്ഷണങ്ങള്‍ മാറിയാലും പോകാതെ നിലനില്‍ക്കാം. ഇത്തരത്തിലുള്ള പോസ്‌റ്റ്‌ വൈറല്‍ ചുമകള്‍ ഇപ്പോള്‍ വ്യാപകമായി രോഗികളില്‍ കണ്ടു വരാറുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

കഫ്‌ സിറപ്പ്‌ കൊണ്ട്‌ കുറേയൊക്കെ കൈകാര്യം ചെയ്യാമെങ്കിലും ഈ ചുമയ്‌ക്ക്‌ കൃത്യമായ ചികിത്സയില്ല എന്നതാണ്‌ സത്യം. കഫം കഴുത്തിലേക്ക്‌ ചോരുന്ന പോസ്‌റ്റ്‌ നേസല്‍ ഡ്രിപ്പ്‌ മൂലമോ വായു കടന്ന്‌ പോകുന്ന നാളിയുടെ അണുബാധയോ നീര്‍ക്കെട്ടോ മൂലമോ ഇത്തരം ചുമ വരാമെന്ന്‌ യുസിഎല്‍എ ഹെല്‍ത്തിലെ വിദഗ്‌ധര്‍ പറയുന്നു. വൈറല്‍ അണുബാധയെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ ശരീരമെടുക്കുന്ന കാലതാമസവും ഇത്തരം ചുമകള്‍ക്കു പിന്നിലുണ്ടാകാം. 

ചുമ മാറാൻ എന്തെല്ലാം ചെയ്യാം?

ഗാർഗിൾ ചെയ്യുക (ചൂടുവെള്ളം തൊണ്ടയിൽ നിർത്തുക)

ഉപ്പിട്ട ചെറു ചൂട്‌ വെള്ളം കൊണ്ട്‌ തൊണ്ടയില്‍ കുലുക്കുഴിയുന്നത്‌ ചുമ ലഘൂകരിക്കാന്‍ സഹായിക്കും. ഒരു മണിക്കൂര്‍ ഇടവിട്ട്‌ ദിവസം അഞ്ചോ ആറോ തവണ ഇത്‌ ആവര്‍ത്തിക്കണമെന്നും കുലുക്കുഴിയുമ്പോള്‍ നല്ല ശബ്ദത്തോടെ തന്നെ അത്‌ ചെയ്യണമെന്നും റയാന്‍ പറയുന്നു.  

പച്ച ഇഞ്ചി

പച്ച ഇഞ്ചി തേനും മഞ്ഞളും ചേര്‍ത്ത്‌ കഴിക്കുന്നതും ചുമ മാറാന്‍ സഹായകമാണ്‌. മഞ്ഞളും ഇഞ്ചിയും കഴുത്തില്‍ ഒരു ആന്റിസെപ്‌റ്റിക്‌, ആന്റി വൈറല്‍ ആവരണം രൂപപ്പെടുത്തുമെന്ന്‌ റയാന്‍ പറയുന്നു. ഇത്‌ കഴിച്ച ശേഷം ഒരു മണിക്കൂര്‍ നേരത്തേക്ക്‌ ഒന്നും കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ലോസഞ്ചുകള്‍

വായിലിട്ട്‌ നുണയുന്ന ഔഷധ ഗുളികകളായ ലോസഞ്ചുകളും തൊണ്ടയിലെ അസ്വസ്ഥത കുറയ്‌ക്കും. ദിവസും മൂന്ന്‌ നാലെണ്ണം വരെ ഇവ കഴിക്കാവുന്നതാണ്‌. 

പേരയ്‌ക്ക

വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ പേരയ്‌ക്ക ചുമയ്‌ക്കും ജലദോഷത്തിനും ശമനമുണ്ടാക്കുമെന്നും റയാന്‍ ശുപാര്‍ശ ചെയ്യുന്നു. ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. 

READ MORE cholesterol ഏത് കൊളസ്ട്രോളും പമ്പ കടക്കും: ഈ ടിപ്പ്‌ ഉപയോഗിച്ച് നോക്കു