കോഴിക്കോട്: അമിത ഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കാരശ്ശേരി മരഞ്ചാട്ടി മര്‍ക്കസ് ഓര്‍ഫനേജിന് സമീപം ഇന്നലെയുണ്ടായ അപകടത്തില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാക്കീരി മോയ്ദീന്‍(68) ആണ് ദാരുണമായി മരിച്ചത്.ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം നടന്നത്. മേഖലയില്‍ സമാനമായ രീതിയില്‍ മാസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്.