പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു എന്നിന്റെ സന്നദ്ധ സംഘടനയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങൾ നിർത്തിയതു ഗസ്സയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഈ മാസം അവസാനിക്കുന്നതോടെ പ്രവർത്തനം നിർത്തുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. അതിനിടെ, ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 27,019 ആയി. പരുക്കേറ്റവർ 66139.
ഗസ്സയിലെ കെട്ടിടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഗസ്സയിലെ ഒട്ടുമിക്ക കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ക്കപ്പെടുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഗസ്സയിലുടനീളം മനുഷ്യർ താമസിക്കുന്ന ഇടങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകളും കൃഷിയിടങ്ങളും ഇല്ലാതാവുകയും ചെയ്തു.
അടുത്തയിടയായി ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നത് തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലാണ്. 38000(46 ശതമാനം)ത്തിലധികം കെട്ടിടങ്ങളാണ് ഇവിടെ തകര്‍ന്നത്. പ്രദേശത്തെ ഏറ്റവും വലിയ അല്‍ ഫറ ടവറും ഇക്കൂട്ടത്തിലുണ്ട്. വടക്കന്‍ ഗസ്സയിലെ ഇസ്ര സര്‍വകലാശാല ബോംബാക്രമണത്തില്‍ തകരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാല്‍ ബോംബാക്രമണത്തിന്റെ അനുമതിയെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നാണ് ഇസ്രയേലിന്റെ ബാലിശമായ മറുപടി.
ഏഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍ ഒമാരി മസ്ജിദടക്കം നിരവധി ചരിത്രപരമായ സ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗാസയില്‍ മുമ്പ് വ്യാപകമായി കൃഷിചെയ്തുകൊണ്ടിരുന്ന കൃഷിഭൂമികളും നശിക്കപ്പെട്ടിട്ടുണ്ടെന്ന് വിശകലനത്തില്‍ വ്യക്തമാകുന്നു.
അതേസമയം ഹമാസ് ഇസ്രായേൽ യുദ്ധം 119 ദിവസം നീളുമ്പോൾ ബന്ദികളുടെ മോചനുവമായി ബന്ധപ്പെട്ട വെടിനിർത്തൽ കരാർ വൈകാതെ പ്രാബല്യത്തിൽ വന്നേക്കുമെന്ന് സൂചന. കരാറിന് ഇസ്രായേൽ ഏറെക്കുറെ അംഗീകാരം നൽകിയതായും ഹമാസിന്‍റെ ഭാഗത്തുനിന്നുള്ള പ്രാരംഭ പ്രതികരണം അനുകൂലമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വെളിപ്പെടുത്തി.
read more Budget Saree| ധനമന്ത്രിയുടെ ‘സാരി പ്രേമവും’ ചർച്ചയാണ്