കോഴിക്കോട്: ചരിഞ്ഞതിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടാന ചരിഞ്ഞ വിവരം അറിയിച്ച് ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അഞ്ചംഗ സമിതിയാണ് രൂപീകരിക്കുക. വിജിലൻസ്, വെറ്ററിനറി പ്രതിനിധികളും, നിയമവിദഗ്ധനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒകളുടെ പ്രതിനിധിയെയും സമിതിയിൽ ഉൾപ്പെടുത്തും -മന്ത്രി അറിയിച്ചു.
നടുക്കമുണ്ടാക്കുന്ന വാർത്തയാണിത്. ബന്ദിപ്പൂരിൽ ഇന്നലെ രാത്രി എത്തിച്ച ആനയെ വിദഗ്ധ പരിശോധനക്ക് ശേഷം കാട്ടിലേക്കയച്ചാൽ മതിയെന്നായിരുന്നു തീരുമാനം. എന്നാൽ പരിശോധന തുടങ്ങുന്നതിന് മുമ്പ് തന്നെ ആന ചരിയുകയായിരുന്നു -മന്ത്രി വ്യക്തമാക്കി.
ഇത് കേരളത്തിന്‍റെയും കർണാടകയുടെയും വനംവകുപ്പ് മേധാവികൾ സ്ഥിരീകരിച്ചു. മരണ കാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലേ പറയാനാകൂ. എല്ലാ കാര്യങ്ങളും സുതാര്യമായാണ് മാനന്തവാടിയിൽ നടന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് കേരളത്തിന്‍റെ പ്രതിനിധിയുമുണ്ടാകുമെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു