കോഴിക്കോട്: കളിക്കുന്നതിനിടയില്‍ എടുത്തുകൊണ്ടുപോയി അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് വിവിധ വകുപ്പുകളില്‍ മൊത്തം 57 വര്‍ഷം കഠിനതടവും 2,80,000 രൂപ പിഴയും. നരിക്കുനി വരിങ്ങലോറമ്മേല്‍ ദിനേശനെയാണ് (50) കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
എന്നാല്‍ തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇതോടെ 20 വര്‍ഷമാകും തടവുശിക്ഷ. പിഴയില്‍ നിന്ന് രണ്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം 10 മാസം കൂടി തടവ് അനുഭവിക്കണം. ജഡ്ജി രാജീവ് ജയരാജ് ആണ് ശിക്ഷ വിധിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ