അലഹാബാദ്: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കുഭാഗത്തുള്ള അറകളിലൊന്നിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അലഹാബാദ് ഹൈക്കോടതി തള്ളി. മസ്ജിദ് കമ്മിറ്റി നൽകിയ ഹര്‍ജികളില്‍ ഭേദഗതി വരുത്താന്‍ ഫെബ്രുവരി 6 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കേസ് വീണ്ടും ഈ മാസം ആറിനു പരിഗണിക്കും. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
അതിവേഗത്തിൽ ഉത്തരവ് നടപ്പാക്കിയെന്ന മസ്ജിദ് കമ്മറ്റിയുടെ വാദങ്ങൾ അലഹബാദ് ഹൈക്കോടതി തള്ളി. പൂജ അനുവദിച്ചു കൊണ്ടുള്ള ജില്ലാക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദ്ദേശിച്ചു. ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ജിദ് കമ്മിറ്റി അറിയിച്ചു.
അടിയന്തിര പരിഗണന ആവശ്യപ്പെട്ടാണ് കമ്മിറ്റിഹൈകോടതിയെ സമീപിച്ചത്. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളിയിരുന്നു. ജനുവരി 31നാണ് ഗ്യാൻവാപി പള്ളി ബേസ്മെന്റിലെ നാല് നിലവറകളിൽ ഒന്നായ ‘വ്യാസ് ജി കാ തെഹ്ഖാനാ’യിൽ പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്.
പള്ളിയുടെ ബേസ്മെന്‍റിലുള്ള നിലവറകളുടെ മുന്‍പില്‍ പൂജയ്ക്ക് ഏഴു ദിവസത്തിനകം സാഹചര്യം ഒരുക്കണമെന്നായിരുന്നു ജില്ലാ കോടതി ഉത്തരവ്. കാശി വിശ്വനാഥ ട്രസ്റ്റ് ശുപാർശ ചെയ്യുന്ന പൂജാരിക്കു പൂജാകർമങ്ങൾ നിർവഹിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ ഹൈന്ദവ വിഭാഗം ആരാധന നടത്തി. 31 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദുവിഭാഗത്തിന് ഇവിടെ പ്രാർഥനയ്ക്ക് അനുമതി ലഭിക്കുന്നത്. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്ന് ഹൈന്ദവ വിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















