രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച കഴിഞ്ഞ സാഹചര്യത്തിൽ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ എംപി ഫണ്ട് വിനിയോഗം കേരളത്തില്‍ ചര്‍ച്ചയാണ്. എംപി ഫണ്ടില്‍ നിന്ന് 17 കോടി രൂപ അനുവദിച്ചിട്ടും രാഹുല്‍ ഗാന്ധി അതിൽനിന്നും അഞ്ച് കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എം പി ഫണ്ടില്‍ നിന്നും വന്‍ തുക അനുവദിച്ചിട്ടും ചെലവഴിക്കാതെ രാഹുല്‍ ഗാന്ധി എം പി. എന്നു തുടങ്ങുന്ന പോസ്റ്റിൽ വയനാട് എം പിയായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അനുവദിച്ച 17 കോടി രൂപയില്‍ ആകെ ചെലവിട്ടത് 5 കോടി രൂപയില്‍ താഴെ മാത്രം എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്.
എന്താണ് ഈ അവകാശവാദത്തിന് പിന്നിലെ യാഥാർഥ്യം ?
രാഹുൽ ഗാന്ധിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച രേഖകളുടെ വിശദംശങ്ങൾ അറിയാൻ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വെബ്സൈറ്റ് പരിശോധിക്കാം. രേഖയിൽ പറയുന്നത് പ്രകാരം രണ്ട് പേര്‍ക്ക് ഒഴികെ ബാക്കിയെല്ലാ എംപിമാര്‍ക്കും 17 കോടി രൂപയാണ് ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചത് ഏഴ് കോടി രൂപയാണ്. ബാക്കിയുള്ളത് പലിശസഹിതം 10.065 കോടി രൂപയാണ്. ഇത് ചെലവഴിക്കാത്ത തുകയാണ്. ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് ഡിവിഷന് സ്കീം (എംപി ലാഡ്സ്) ഫണ്ടില്‍ നിന്ന് 20.851 കോടി രൂപയാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. ഇതിലാണ് 17.21 കോടി രൂപ അനുവദിച്ചത്. എന്നാല്‍ അദ്ദേഹം ചെലവഴിച്ചത് 8.78 കോടി രൂപയാണ്. അതായത് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 123.45 ശതമാനം തുക രാഹുല്‍ ഗാന്ധി വിനിയോഗിച്ചിട്ടുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ രണ്ടാം സ്ഥാനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. ഒന്നാം സ്ഥാനം ശശി തരൂരിനാണ്. അനുവദിച്ച തുകയില്‍ 124.87 ശതമാനമാണ് തരൂര്‍ ചിലവഴിച്ചത്. അതേസമയം, ഏറ്റവും കൂടുതല്‍ എംപി ഫണ്ട് നേടിയെടുത്തത് എന്‍.കെ(9.5 കോടി) പ്രേമചന്ദ്രനാണെങ്കിലും അദ്ദേഹം 103.51 ശതമാനമാണ് ചെലവഴിച്ചത്.
ഇതു സംബന്ധിച്ച് കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ധിഖ് ഫേസ്ബുക്കില്‍ ഒരു വിശദീകരണവും പങ്കുവെച്ചിട്ടുണ്ട്. ഇതു കൂടാതെ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം പെന്‍ഡിംഗ് ഉണ്ടായിരുന്ന തുക എംപിമാര്‍ക്ക് നല്‍കിയതായി കാണുന്നുണ്ട്. ഇതില്‍ രണ്ട് കോടി രൂപയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിട്ടുള്ളത്. കൊച്ചിയിലെ വിവരാവകാശ പ്രവര്ത്തകന് ലഭിച്ച വിവരാവകാശ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി 5 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ട് വന്നത് എന്ന് വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം