അമിതവണ്ണം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന ആശങ്കകള്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പലപ്പോഴും മോശം ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം കുറയ്ക്കാൻ എല്ലാ ശ്രമങ്ങളും നടത്തി പരാജയം സമ്മതിച്ചവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
തടി കുറയാന്‍ ചില വഴികള്‍
- ഉപ്പിന്റെ അളവ് കുറയ്ക്കുക.
- പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
- വറുത്തതു പൊരിച്ചതുമായ ഭക്ഷണങ്ങളെ അകറ്റി നിര്‍ത്തുക.
- പ്രോസസ്ഡ് ഫുഡ്, കൃത്രിമ നിറങ്ങള്‍, മധുരം തുടങ്ങിയവ ഒഴിവാക്കുക
- ഇഷ്ടമുള്ളതെന്തും വലിച്ചുവാരി കഴിക്കരുത്. അതും പാകത്തിന് മാത്രമാക്കുക.
- നാരുകളടങ്ങിയ ഭക്ഷണം ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- ധാരാളം വെള്ളം കുടിയ്‌ക്കുക.
- ബാര്‍ലി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം മെലിയാന്‍ സഹായിക്കുക മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ബാര്‍ലി സഹായിക്കും.
- പച്ചക്കറികളും പഴങ്ങളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
- മഞ്ഞള്‍, വെളുത്തുള്ളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും തടി കുറയ്ക്കാന്‍ സഹായിക്കും.
- ഭക്ഷണത്തിന് മുമ്പ് വെജിറ്റബില്‍ ജ്യൂസോ പഴച്ചാറോ കുടിയ്ക്കുന്നതും നല്ലതാണ്.
- ദിവസവും അര മണിക്കൂറെങ്കിലും നടക്കുക.
- നീന്തല്‍- ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലതാണ്.സൈക്കിള്‍ ചവിട്ടുക. തടി കുറയുകയും കാലുകളിലെ മസിലുകള്‍ക്ക് ഉറപ്പുണ്ടാവുകയും ചെയ്യും.
- ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയെ അകറ്റി നിര്‍ത്തുക. ടെന്‍ഷന്‍ ശരീരം തടിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കും.
- ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിന് പകരം അത് അളവിലുള്ള ഭക്ഷണം ആറു തവണയാക്കുക.
- ഭക്ഷണം സാവധാനത്തില്‍ ചവച്ചരച്ചു കഴിയ്ക്കുക. ഇങ്ങനെ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ദഹനം സുഗമമാകും. കൊഴുപ്പടിഞ്ഞു കൂടാതിരിക്കാനും സഹായിക്കും.
read more അമിതമായ ദാഹവും,കണ്ണിനു മങ്ങലുമുണ്ടോ? ഇവയെ പറ്റി അറിഞ്ഞിരിക്കു