ചോറ് ബാക്കിയാണോ? തയ്യാറാക്കാം ക്രിസ്പിയായ വട!!!!

ഭക്ഷണം പാഴാക്കി കളയുക എന്നത് പലപ്പോഴും സങ്കടകരമായ കാര്യമാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പലപ്പോഴും വീട്ടമ്മമാർ അവരുടേതായ ചില നുറുങ്ങുവഴികൾ കണ്ടെത്താറുണ്ട്. രാവിലെ ബാക്കി വരുന്ന ഇഡ്ഡലിയും പുട്ടുമൊക്കെ വൈകിട്ട് ഉപ്പുമാവാക്കി മാറ്റുക, പച്ചക്കറികള്‍ സലാഡായി മാറ്റുക, കൂടുതല്‍ പഴുത്തു പോയ പഴങ്ങള്‍ ജ്യൂസാക്കി മാറ്റുക തുടങ്ങിയ സൂത്രപണികളൊക്കെ ഇത്തരത്തിൽ ഭക്ഷണം പാഴാക്കി കളയുന്നത് തടയാൻ സഹായിക്കും.

 

ആവശ്യമായ ചേരുവകള്‍

  • ചോറ്-രണ്ട് കപ്പ്
  • റവ-ഒരു ടേബിള്‍സ്പൂണ്‍
  • അരിപ്പൊടി -3 ടേബിള്‍സ്പൂണ്‍
  • സവാള അരിഞ്ഞത്-2 എണ്ണം
  • ഇഞ്ചി-ആവശ്യത്തിന്
  • പച്ചമുളക്-ആവശ്യത്തിന്
  • കറിവേപ്പില-ആവശ്യത്തിന്
  • കുരുമുളക് പൊടി-ആവശ്യത്തിന്
  • ഉപ്പ് പൊടി- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് ചോറ് മിക്‌സിയില്‍ അരച്ചെടുക്കുക. അരച്ച മിക്‌സ് ഒരു പാത്രത്തിലേക്ക് മാറ്റുക.ശേഷം അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ റവ, 3 ടേബിള്‍സ്പൂണ്‍ അരിപ്പൊടി എന്നിവ ചേര്‍ക്കുക.അതിലേക്ക് 2 ചെറിയ സവാള അരിഞ്ഞത് ചേര്‍ത്തുകൊടുക്കുക.ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അരിഞ്ഞത് ചേര്‍ക്കുക.

 

Read more:നാലുമണി പലഹാരമായി ഉരുളക്കിഴങ്ങ് പക്കോട ആയാലോ?എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപി!!!

   

അതിലേക്ക് കുരുമുളക് പൊടി, ഉപ്പ് പൊടി എന്നിവ ആവശ്യത്തിന് ചേര്‍ക്കുക.ശേഷം എല്ലാം നന്നായി മിക്‌സ് ചെയ്യുക. അര മണിക്കൂറോളം ഈ മിക്സ് അടച്ചു വെക്കുക. അതിനുശേഷം ഒരു പാന്‍ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച്, എണ്ണ ചൂടാവുമ്പോൾ ഈ മിക്സ് വടയുടെ ആകൃതിയില്‍ പാനിലേക്ക് ഒഴിച്ച് ഓരോന്നും വറുത്തെടുക്കുക. നല്ല ക്രിസ്പി ഉഴുന്നു വട റെഡി. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു