ഇന്നൊരു നാലു മണി പലഹാരം ഉണ്ടാക്കിയാലോ. മഴയ്ക്കും കട്ടനുമൊപ്പം ആസ്വദിയ്ക്കാൻ ഇതാ കിടിലൻ ഒരു പക്കോട റെസിപ്പി. ഏറ്റവും കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഇനി പക്കോട വീട്ടിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- സവാള – 4 എണ്ണം
- ഉരുളക്കിഴങ്ങ്- 4 എണ്ണം
- പച്ചമുളക് – 5
- മല്ലിയില – അരക്കപ്പ്
- അരിമാവ് – അരക്കപ്പ്
- കടലമാവ് – അരക്കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
- ഉപ്പ് – 1.5 സ്പൂൺ
- മുളകുപൊടി – അര സ്പൂൺ
- മഞ്ഞപ്പൊടി – അര സ്പൂൺ
- ജീരകം – വറുത്ത് പൊടിച്ചത് അര സ്പൂൺ
തയ്യാറാക്കുന്ന വിധം
കനം കുറച്ച് നീളത്തിൽ അരിഞ്ഞ ഉരുളക്കിഴങ്ങും സവാളയും പച്ചമുളക് , മല്ലിയില , കറിവേപ്പില എന്നിവയും യോജിപ്പിക്കുക.ശേഷം അരിമാവ്, കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞപ്പൊടി, മുളകുപൊടി ജീരകപ്പൊടി എന്നിവ ഈ പാത്രത്തിലേയ്ക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.ബാറ്റർ തയ്യാറാക്കുന്നതിന് ആവശ്യമായ വെള്ളം ചേർക്കുക. കട്ട പിടിയ്ക്കാതെ ഇത് യോജിയ്പ്പിക്കണം.
Read more:പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇങ്ങനെയൊരു പരീക്ഷണം ആയാലോ…
പാനിൽ മീഡിയം ചൂടിൽ എണ്ണ ചൂടാക്കുക. എണ്ണ ചൂടായതിന് ശേഷം ഈ മിശ്രിതം എണ്ണയിൽ വറുത്തെടുക്കാം . ഗോൾഡൺ ബ്രൗൺ നിറം ആവുമ്പോഴേയ്ക്കും കോരി ചട്ണിയോടൊപ്പം കഴിയ്ക്കാം. കൊതിയൂറും ഉരുളക്കിഴങ്ങ് പക്കോട റെഡി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു