മുറാദാബാദ്: ഗോഹത്യ നടത്തിയതിനും പൊലീസിനെതിരെ ഗൂഢാലോചന നടത്തിയതിനും ബജ്റംഗ്ദളിന്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസ്. മൊറാദാബാദ് ജില്ലയിലെ ചേത്രംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ഷഹാബുദ്ദീന്, ബജ്റംഗ്ദള്‍ നേതാവ് മോനു ബിഷ്ണോയ് എന്ന സുമിത് സന്നദ്ധപ്രവര്‍ത്തകരായ രാമന് ചൗധരി, രാജീവ് ചൗധരി എന്നിവരാണ് പ്രതികള്‍.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതെവന്നതോടെ എസ്.എച്ച്.ഒയെ മാറ്റിക്കുകയായിരുന്നു സുമിത് ബിഷ്ണോയിയുടെ ലക്ഷ്യമെന്നും മഖ്സൂദ് എന്നയാളോടുള്ള പകതീർക്കലാണ് ശഹാബുദ്ദീന്റെ ലക്ഷ്യമെന്നും ജില്ല സീനിയർ പൊലീസ് സൂപ്രണ്ട് ഹേമരാജ് മീണ പറഞ്ഞു.
ഹരിദ്വാറിലേക്കടക്കം തീർഥാടകർ പോകുന്ന കൻവാർ പേത്ത് റോഡിൽ കഴിഞ്ഞ16ന് പശുവിന്റെ തല കൊണ്ടിടുകയായിരുന്നു. പശുവിനെ സംഘടിപ്പിക്കാൻ ശഹാബുദ്ദീന് ബിഷ്ണോയ് 2000 രൂപ നൽകി.
ഇതിൽ പൊലീസ് നടപടിയുണ്ടാകാതിരുന്നതോടെ കഴിഞ്ഞ 28ന് മറ്റൊരിടത്ത് പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ടു. സംഭവസ്ഥലത്ത് വസ്ത്രവും ഇതിൽ മഖ്സൂദ് എന്നയാളുടെ ഫോട്ടോയുള്ള പഴ്സും ഉപേക്ഷിച്ചിരുന്നു.
ചോദ്യം ചെയ്യലിനിടെ മഖ്സൂദ് ശഹാബുദ്ദീന്റെ പേര് വെളിപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഗൂഢാലോചന കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















