കൊച്ചി: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി ഫിന്‍ടെക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കാന്‍ ഐഐഎം സമ്പല്പൂരും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ സബ്സിഡിയറിയായ എന്‍എസ്ഇ അക്കാദമിയും ധാരണാ പത്രം ഒപ്പുവെച്ചു.
തൊഴില്‍ രംഗത്ത് പ്രസക്തമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള ഐഐഎം സമ്പല്‍പൂരിന്റെ പ്രതിബദ്ധതയാണ് ഈ സഹകരണം ചൂണ്ടിക്കാട്ടുന്നതെന്ന് ധാരണാപത്രം ഒപ്പുവെച്ചുകൊണ്ട് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ് വാള് പറഞ്ഞു.
ഐഐഎം സമ്പല്‍പൂരിന്റെ വിദ്യാഭ്യാസ രംഗത്തെ മികവുകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധാരണാ പത്രം ഒപ്പുവെക്കവെ എന്‍എസ്ഇ അക്കാദമി സിഇഒ അഭിലാഷ് മിശ്ര ചൂണ്ടിക്കാട്ടി.