രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് പ്രസംഗം നീണ്ടത് 58 മിനിറ്റ് മാത്രം. വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി ജൂലൈയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നും പറഞ്ഞു. ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിടുന്ന ബജറ്റാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം ബജറ്റ് രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. സാധാരണക്കാര്‍ വേണ്ടിയുള്ളതൊന്നും ബജറ്റിലില്ലെന്നും പുതിയതായി ഒന്നുമില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചു.
സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നിര്‍ദേശങ്ങളടക്കമാണ് നിര്‍മല സീതാരാമന്‍ ബജറ്റവതരിപ്പിച്ചത്. വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുമെന്നും ഒരു കോടി വീടുകളില്‍ സൗരോര്‍ജ പാനലുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്നും ബജറ്റില്‍ ഉറപ്പുപറയുന്നു. ആദായ നികുതിയിലും ഇറക്കുമതി തീരുവകളിലും മാറ്റമില്ല.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമുള്ള നികുതി ഇളവ് 2025 മാര്‍ച്ച് വരെ നീട്ടി. 2010 വരെ തര്‍ക്കത്തിലുള്ള 25,000 രൂപയുടെ പ്രത്യക്ഷനികുതി ബാധ്യതകള്‍ ഒഴിവാക്കും. 2010–15 കാലയളവില്‍ തര്‍ക്കത്തിലുള്ള 10,000 രൂപയുടെ പ്രത്യക്ഷനികുതിയും ഒഴിവാക്കും. ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു