2024ല്‍ ഇതുവരെ എത്തിയതിലെ ഏറ്റവും മുന്തിയ ഫോണാണ് സാംസങ് ഗാലക്സി എസ് 24. മൂന്ന് ഫോണുകളാണ് എസ്24 സീരീസില്‍ ഉണ്ടായിരുന്നത്.Made in India ഗാലക്സി ഫോണുകളാണ് ഇത്തവണ എത്തിയ പ്രീമിയം ഫോണുകള്‍. ജനുവരി 17നായിരുന്നു ലോഞ്ച്. ഇപ്പോഴിതാ സാംസങ് ഗാലക്സി S24 വില്‍പ്പന ആരംഭിച്ചു.
Samsung Galaxy S24 വില്‍പ്പന
സാംസങ് ഗാലക്സി S24, S24+, S24 അള്‍ട്രാ എന്നീ ഫോണുകളാണ് ഇതിലുള്ളത്. ഇതില്‍ സ്റ്റാൻഡേർഡ് മോഡലാണ് സാംസങ് ഗാലക്സി s24. രണ്ടും 8GB റാമുള്ള ഫോണുകളാണ്. ഇതില്‍ 256GB സ്റ്റോറേജിന്റെ വില 79,999 രൂപയാണ്. 512GB സ്റ്റോറേജുള്ള s24 ഫോണിന് 89,999 രൂപയാണ് വില. സാംസങ് ഗാലക്സി S24: 8GB|256GB- ₹79999, 8GB|512GB- ₹89999
S24 പ്ലസ്സിലേക്ക് വന്നാല്‍ 12GB റാമുള്ള രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. 256GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി S24 പ്ലസ്സിന് 99,999 രൂപയാണ് വിലയാകുക. 512GB സ്റ്റോറേജിന് 109,999 രൂപയുമാകും. സാംസങ് ഗാലക്സി S24+: 12GB|256GB- ₹99999, 12GB|512GB- ₹109999
3 വേരിയന്റുകളാണ് ഗാലക്സി S24 അള്‍ട്രായിലുള്ളത്. ഇവ മൂന്നും ഒരേ റാമുള്ള ഫോണുകളാണ്. അതായത് അള്‍ട്രാ എന്ന കൂടിയ ഫ്ലാഗ്ഷിപ്പ് ഫോണിന് 12ജിബി റാം വരുന്നു. ഇവയില്‍ 129,999 രൂപയാണ് 256GBയുടെ വില. 512GB സ്റ്റോറേജിന് 1,39,999 രൂപ വിലയാകും. 1TB സ്റ്റോറേജിനാകട്ടെ 1,59,999 രൂപയും വില വരുന്നു. സാംസങ് ഗാലക്സി S24 അള്‍ട്രാ: 12GB|256GB- ₹129999, 12GB|516GB- ₹139999, 12GB|1TB-₹159999
Samsung Galaxy S24 ഓഫറുകള്‍
പ്രീ ബുക്കിങ്ങിന് മികച്ച ഓഫറുകള്‍ സാംസങ് പ്രഖ്യാപിച്ചിരുന്നു. ആദ്യ സെയിലിലും ഏതാനും കിഴിവുകളുണ്ട്. സാംസങ് ഗാലക്സി S24+, S24 അള്‍ട്രാ വാങ്ങുന്നവർക്ക് 12,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് ട്രേഡ് ഇൻ ഡീലാണ്. അള്‍ട്രായ്ക്ക് 6000 രൂപയുടെ കിഴിവ് ബാങ്ക് ഓഫറായി ലഭിക്കും.
ഇതിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 10,000 രൂപയുടെ ഓഫറുകളുമുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകള്‍ക്ക് 5000 രൂപയുടെ കിഴിവ് S24 വാങ്ങുന്നവർക്ക് ലഭിക്കും. ഈ സീരീസിലെ എല്ലാ ഫോണുകള്‍ക്കും നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷൻ ലഭിക്കും. 24 മാസത്തേക്കാണ് ഇഎംഐ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു