ഒരു ബൗളില്‍ ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു കപ്പ് വെള്ളവും കാല്‍സ്പൂണ്‍ ഉപ്പും കൂടി ചേര്‍ത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക.അതിനുശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
ദോശ ഉണ്ടാക്കാന്‍ ഒരു പാന്‍ അടുപ്പില്‍ വച്ച് നന്നായി ചൂടായി വരുമ്പോള്‍ ദോശ മിക്‌സ് ഒരു ചെറിയ ബൗള്‍ ഉപയോഗിച്ച് നന്നായി ഇളക്കിയതിനുശേഷം ഒഴിച്ചു കൊടുക്കാം ദോശ ഒരുവിധം ചൂടായി വരുമ്പോള്‍ അല്‍പം നെയ്യ് മുകളില്‍ ഒഴിച്ചു കൊടുക്കാം.നന്നായി മൊരിഞ്ഞു വരുമ്പോള്‍ ഒരു പ്ലേറ്റിലേക്ക് മാറ്റാം.