പ്രമുഖ വാച്ച് നിർമാതാക്കളായ ഫോസിൽ സ്മാർട് വാച്ച് നിർമാണം നിർത്തുന്നു.
2015ലാണ് കമ്പനി സ്മാർട് വാച്ച് നിർമാണം തുടങ്ങിയത്. ക്യു ഫൗണ്ടർ ആണ് ആദ്യ മോഡൽ. 2021ൽ ഫോസിൽ ജൻ 6 വാച്ചും വിപണിയിലെത്തി. 2022ൽ എത്തിയ ജൻ6 ഹൈബ്രിഡ് ആണ് കമ്പനിയുടെ അവസാന സ്മാർട് വാച്ച്.
ഈ വർഷത്തെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽനിന്ന് ഫോസിൽ വിട്ടുനിന്നത് അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു. നിലവിലെ ഉപയോക്താക്കൾക്ക് സേവനങ്ങളും, വാച്ചിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റും തുടരുമെന്നു കമ്പനി അറിയിച്ചു.
READ MORE BRAIN CHIP ലോകത്തിലാദ്യമായി മനുഷ്യനിൽ ബ്രെയിൻ ചിപ്പ്: ഇലോൺ മസ്ക്ക്