മംഗളൂരു: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ താൻ സന്നദ്ധനാണെന്ന് ബിജെപി നേതാവ് പ്രമോദ് മദ്വരാജ്. മണ്ഡലത്തിൽ പര്യടനം നടത്തി ജനങ്ങളുമായി സംവദിച്ചതായി അദ്ദേഹം ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് പ്രാമുഖ്യമുള്ള മണ്ഡലത്തിൽ ആ വിഭാഗത്തിന്റെ പൂർണ പിന്തുണ തനിക്ക് ലഭിക്കും.ഒന്നാം സിദ്ധാരാമയ്യ മന്ത്രിസഭയിൽ ഫിഷറീസ്-യുവജന മന്ത്രിയായിരുന്നു. 2018ൽ ഉഡുപ്പി മണ്ഡലത്തിൽ ബി.ജെ.പിയുടെ കെ. രഘുപതി ഭട്ടിനോട് 2000 വോട്ടുകൾക്ക് പരാജയപ്പെട്ടതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സഖ്യത്തിൽ ജെ.ഡി.എസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്.
Read also: ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ ഹേമന്ത് സോറന്‍റെ നീക്കം; എം.എൽ.എമാരുടെ പിന്തുണക്കത്ത് വാങ്ങി
എതിരാളി നിലവിൽ കേന്ദ്രമന്ത്രിയായ ശോഭ കരന്ദ്‍ലാജെ 7,18,915 വോട്ടുകൾ നേടി വിജയിച്ചു. പ്രമോദിന് 3,69,317 വോട്ടുകളാണ് ലഭിച്ചത്. 2022 മേയിൽ ബി.ജെ.പിയിൽ ചേർന്നു.
















