പട്‍ന:ജോലിക്കു പകരം ഭൂമി കോഴക്കേസിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ഇതേ കേസിൽ തേജസ്വിയുടെ പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ഇഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യുമ്പോൾ പട്നയിലെ ഇഡി ഓഫിസിനു മുന്നിൽ സഹോദരൻ തേജ് പ്രതാപ് യാദവിന്റെ നേതൃത്വത്തിൽ ആർജെഡി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
















