ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഹാജരാകും. ഈ മാസം 31ന് ചോദ്യംചെയ്യലിന് ഹാജരാകാം എന്ന് സോറൻ ഇഡിയെ അറിയിച്ചു. ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിൽ എത്തിയിരുന്നു. കേസിൽ ചോദ്യം ചെയ്യിലിനായി എട്ടാം തവണയാണ് ഹേമന്ത് സോറെന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിൽ നേരത്തെ നൽകിയ 7 സമൻസുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറെൻ ഒഴിഞ്ഞ് മാറിയിരുന്നു. ഇഡിയുടെ നടപടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കേസിൽ സോറന്റെ അടുത്ത അനുയായികളുടെ വസതികളിൽ നടത്തിയ റെയ്ഡിൽ ഏതാണ്ട് 50 കോടിയിലധികം സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു.
READ ALSO….കുടുംബവഴക്കിനെത്തുടർന്ന് തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി, പ്രതി ഒളിവിൽ
ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇ ഡി ചോദ്യം ചെയ്യലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ പറഞ്ഞു. അഴിമതി ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഉടൻ തന്നെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ നേതാക്കളുടെ പിന്നാലെ ഇ.ഡിയെ അയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.