കൊച്ചി : കുട്ടികൈകളില് രുചിപെരുമ ഒളിപ്പിച്ച ലിറ്റില്‍ ഷെഫുകള്‍ക്ക് വേദിയായ ലുലു ലിറ്റില്‍ ഷെഫ് പാചക മത്സരത്തിന് ആവേശസമാപനം. കൊച്ചി ലുലു മാളില്‍ നടന്ന ലുലു ലിറ്റില്‍ ഷെഫ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ അഞ്ച് മിടുക്കരാണ് പാചക മികവുമായി മാറ്റുരച്ചത്. വ്യത്യസ്ഥ വിഭവങ്ങളും സ്വാദിഷ്ഠമായ രുചികൂട്ടുകളുമായി പാചകമികവിന്റെ നേര്കാഴ്ചയായിരുന്നു ലുലു ലിറ്റില്‍ ഷെഫ്. കലാശപോരാട്ടത്തിനൊടുവില് തൃശൂര്‍ സ്വദേശി ആദി ദേവ് പി ജിനേഷ് ലിറ്റില്‍ ഷെഫ് കിരീടമണിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഫാത്തിമ സി.എ രണ്ടാം സ്ഥാനവും എറണാകുളം സ്വദേശി സൂര്യഗായത്രി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
മൂന്നോറോളം കുട്ടികളാണ് ലുലു ലിറ്റില്‍ ഷെഫില്‍ പങ്കെടുത്തത്.് വിവിധ റൗണ്ടുകൾ നീണ്ട മത്സരത്തിനൊടുവിലാണ് അഞ്ച് കുട്ടികള്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ട് വയസ്സിനും പതിനഞ്ച് വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്ക്കായ്യായിരുന്നു മത്സരം. പാചകകലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് പ്രചോദനം പകരുന്നതായിരുന്നു ലിറ്റില്‍ ഷെഫ് മത്സരവേദി.
രുചികരമായ വിഭവങ്ങള്‍ തയാറാക്കിയതിനൊപ്പം രാജ്യത്തെ മുന്‍നിര ഷെഫുകളുമായി നേരിട്ട് ഇടപഴകാനും, നിര്‍ദേശങ്ങള്‍ മനസിലാക്കാനുള്ള വേദി കൂടിയായി ലിറ്റില്‍ ഷെഫ്. അരലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമേ ലുലു മാരിയറ്റില്‍ ഒരാഴ്ചത്തെ പരിശീലനം, കൊച്ചി മാരിയറ്റില്‍ ഒരു ദിവസത്തെ സൗജന്യ സ്റ്റേ എന്നിവയാണ് വിജയിയായ തൃശൂര്‍ സ്വദേശി ആദി ദേവ് പി ജിനേഷിന് ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ പെരുമ്പാവൂര്‍ സ്വദേശി ഫാത്തിമ സി.എക്ക്, ഇരുപത്തിയ്യായിരം രൂപ ക്യാഷ് പ്രൈസ്, കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ഫാമിലി ഡിന്നറും ലഭിച്ചു.പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയ സൂര്യഗായത്രിക്ക് ലഭിച്ചു.
സിനിമാതാരങ്ങളായ നാദിർഷ, കോട്ടയം നസീർ, സെലിബ്രിറ്റി ഷെഫ് നളന് ഷൈൻ എന്നിവരായിരുന്നു ഫൈനലിലെ മുഖ്യാഥിതികൾ. മാരിയറ്റിലെ എക്സിക്യൂട്ടീവ് ഷെഫ് ഗണേഷ് സിങ് ബിഷ്ട്, കോര്‍ട്ട്യാര്‍ഡിലെ അടക്കം എക്സിക്യൂട്ടീ ഷെഫ് ആയ അബ്ബാസി എന്നിവര്‍ അടങ്ങിയതായിരുന്നു ജൂറി പാനല്‍. ഫണ്‍സ്കൂള്‍ എഎസ്എം അജിത്ത്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ സുകുമാരന്‍, ഫണ്ടൂറ ജനറല്‍ മാനേജര്‍ അംബികാപഥി പി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിഖിന്‍ ജോസഫ്, ഷഫീര്‍, സാമ്യ കുമാര്‍, ഡെല്‍ന, സുരേഷ്, രാധാകൃഷ്ണന് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു