ചെറിയ കിഴിക്കുള്ളിൽ രുചികരമായ മിക്സിങ് വെച്ചിട്ടുള്ള മോമോസ് നമുക്കെല്ലാം ഇഷ്ട്ടമാണല്ലോ.പല തരത്തിലുള്ള മോമോസ് ഷോപ്പുകൾ നമ്മുടെ നാട്ടിലുണ്ട്. രുചികരമായ മോമോസ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ …..
ചേരുവകള്‍
- മൈദ – 500 ഗ്രാം
- എണ്ണ
- ഉപ്പ് – പാകത്തിന്
- ചിക്കൻ വേവിച്ചു മിൻസ് ചെയ്തത് – 250 ഗ്രാം
- പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
- സവാള – രണ്ട്,പൊടിയായി അരിഞ്ഞത്
- ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
- വെളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
- കാബേജ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്
- കാരറ്റ് – കാൽ കപ്പ്, പൊടിയായി അരിഞ്ഞത്
- സോയാസോസ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
മൈദ, എണ്ണ, ഉപ്പ് എന്നിവ പാകത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കുക.എണ്ണ ചൂടാക്കി പച്ചമുളക് ,സവാള ,ഇഞ്ചി,വെളുത്തുള്ളി,കാബേജ് ,കാരറ്റ് ചേർത്തു വഴറ്റണം. ഇതിൽ ചിക്കനും സോയാസോസും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കണം.
READ MORE:നാവിൽ കൊതിയൂറും ചെമ്മീൻ കിഴി തയ്യാറാക്കിയാലോ !!
മാവ് ചെറിയ ഉരുളകളക്കി, ഓരോ ഉരുളയും വട്ടത്തിൽ പരത്തുക. ഇതു കൈവെള്ളയിൽ വച്ചശേഷം നടുവിൽ ഓരോ ചെറിയ സ്പൂൺ ഫില്ലിങ് വച്ച്, മറ്റേ വശത്തേക്കു ചേർത്ത് ചന്ദ്രക്കല ആകൃതിയിലാക്കി അറ്റം ഒട്ടിക്കുക. അപ്പച്ചെമ്പിന്റെ തട്ടിൽ നിരത്തി, 20 മിനിറ്റ് ആവിയിൽ വേവിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു