ആഗോള ജ്വല്ലറി ബ്രാൻഡായ ജോയ്ആലുക്കാസ് ഷോറൂമുകളിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ പരിമിതകാല ഗ്രാൻഡ് ഓഫർ ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലേയും എല്ലാ തരം സ്വർണം, വജ്രം, പ്രിഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്കും ലഭ്യമാണ്. ദശലക്ഷത്തിലേറെ വൈവിധ്യമാർന്ന രൂപകൽപ്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.