രാത്രിയിലാണ് പലർക്കും ഭക്ഷണത്തെ കഴിക്കാൻ സമയം ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ഭൂരിഭാഗം പേരും രാത്രിയിൽ ഹെവി ആയിട്ട് കഴിക്കും. രാത്രിയിൽ കൂട്ടുകാരുമൊത്ത് പാർട്ടിക്ക് പോകുമ്പോൾ പുറത്തു നിന്നും ഫുഡ് കഴിക്കാതെ വരില്ല. നമ്മുടെ ഭക്ഷണ ശീലങ്ങൾ വളരെ വലിയ ജീവിത ശൈലി രോഗത്തിലേക്കാണ് നമ്മളെ കൊണ്ട് പോകുന്നത്. ഏതൊക്കെ ഭക്ഷണങ്ങളാണ് രഹരിയിൽ ഒഴിവാക്കേണ്ടത്.
ശീതീകരിച്ച ഭക്ഷണം
ശീതീകരിച്ച് ദീര്‍ഘനാള്‍ സൂക്ഷിക്കുന്ന ഭക്ഷണവിഭവങ്ങളില്‍ ഹൈഡ്രജനേറ്റഡ് ഓയിലുകളും പഞ്ചസാരയും ഉപ്പും കാലറിയും അധികമായ അളവില്‍ ചേര്‍ന്നിട്ടുണ്ടാകും. ഇതിന്‍റെ പോഷകമൂല്യവും കുറവാണ്. ഇത്തരം ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഗ്യാസ് നിറച്ച പാനീയങ്ങള്‍
ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് എന്നറിയപ്പെടുന്ന ഗ്യാസ് നിറച്ച മധുരപാനീയങ്ങളില്‍ അമിതമായ അളവില്‍ പഞ്ചസാരയും കാലറിയും അടങ്ങിയിരിക്കുന്നു. ഇവയും വൈകുന്നേരം ആറിന് ശേഷം ഒഴിവാക്കേണ്ടതാണ്.
ചീസ്
ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന പല വിഭവങ്ങളും ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍, സോഡിയം എന്നിവ അടങ്ങിയതാണ്.
ഐസ് ക്രീം
ഐസ്ക്രീമില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലെ പഞ്ചസാര രാത്രി കാലങ്ങളില്‍ ഇതിനെ അനുയോജ്യമല്ലാത്ത ഭക്ഷണമാക്കുന്നു
ഫ്രഞ്ച് ഫ്രയ്‌സ്
സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോളുമെല്ലാം അടങ്ങിയതാണ് ഫ്രഞ്ച് ഫ്രൈസ്
റെഡ് മീറ്റ്
പ്രോട്ടീന്‍റെ സമ്പന്ന സ്രോതസ്സാണെങ്കിലും ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് രാത്രി കാലങ്ങളില്‍ പരമാവധി ഒഴിവാക്കണം. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ഇവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നതുമാണ് കാരണം.
തക്കാളി സോസ്
ഉയര്‍ന്ന ഫ്രക്റ്റോസ് കോണ്‍ സിറപ്പ് അടങ്ങിയ തക്കാളി സോസിൽ ഇതു കൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് അധിമാണ്. മേല്‍പറഞ്ഞ പല ഭക്ഷണങ്ങള്‍ക്കുമൊപ്പം നാം അകത്താക്കുന്ന തക്കാളി സോസും രാത്രി കാലങ്ങളില്‍ ഒഴിവാക്കേണ്ടതാണ്.
പോപ്കോണ്‍
രാത്രിയില്‍ സിനിമയോ വെബ്സീരിസോ ഒക്കെ കണ്ടു കൊണ്ട് പോപ്കോണ്‍ തിന്നിരിക്കാന്‍ നല്ല രസമായിരിക്കും പലര്‍ക്കും. പക്ഷേ ട്രാന്‍സ്ഫാറ്റും ഉപ്പും നിറയെ അടങ്ങിയ പോപ്കോണും രാത്രി കാലങ്ങളില്‍ കഴിക്കരുത്.