ആരാധകർ ഏറെ നാളായി കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. ജനുവരി 25നാണു ചിത്രം തിയറ്ററുകളിൽ എത്തിയത്.
ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പിന്നീട് സിനിമയ്ക്ക് നെഗറ്റിവ് രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇതിനെതിരെ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയെയും മോഹൻലാലിനെയും അനുകൂലിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി ഫെയ്‌സ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്നത് ഹേറ്റ് ക്യാമ്പയിനെന്നും, ഇത്തരം കൂടോത്രങ്ങളെ മുന്‍പും മോഹന്‍ലാല്‍ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും നടൻ ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
അസത്യങ്ങളെ മറികടന്ന് കുടുംബങ്ങള്‍ തിയറ്ററുകളിലേക്ക് എത്തിത്തുടങ്ങിയെന്നും ഇനി വാലിബന്‍റെ തേരോട്ടമാണെന്നും ഫെയ്സ്ബൂക്ക് കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..
കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്…ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്..ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ..
ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയ്യറ്ററിൽ എത്താൻ തുടങ്ങി…ഇനി വാലിബന്റെ തേരോട്ടമാണ്…ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക …കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്..🙏🙏🙏❤️❤️❤️
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.9%2Fposts%2Fpfbid0aH8ZVEBH6GSNn4NXdgCzWqzT3ST3tbaDNmcjAXBuP4p5efdxJEgFLj8oPwhBytpl&show_text=true&width=500
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ