Filmfare Awards 2024| താരനിബിഡമായി ഫിലിം ഫെയർ അവാർഡ്‌സ് 2024: റെഡ് കാർപറ്റിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ

താരനിബിഡമായിരുന്നു അറുപത്തിയൊമ്പതാമത് ഫിലിം ഫെയർ അവാർഡ്. ഞായറാഴ്ച ഗുജറാത്തിലെ ഗാന്ധിനഗറിൽ വെച്ചായിരുന്നു അവാർഡ് നൈറ്റ് നടന്നത്. കരീന കപൂർ, കരിഷ്മ കപൂർ, സാറാ അലി ഖാൻ, രൺബീർ കപൂർ തുടങ്ങി ബോളിവുഡിലെ വൻ താരനിര തന്നെ അവാർഡ് ചടങ്ങിൽ പങ്കെടുത്തിരുന്നു.

റെഡ് കാർപറ്റിൽ തങ്ങളുടെ ഡിസൈനർമാർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് താരങ്ങൾ ചിത്രങ്ങൾക്ക് പോസ് ചെയ്തു. വൈകുന്നേരത്തെ അവതാരകൻ, ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ മുതൽ അനിമൽ, ട്വൽത് ഫെയിൽ  എന്നീ ചിത്രങ്ങളിലെ അഭിനേതാക്കൾ വരെ ഫിലിംഫെയർ അവാർഡിൽ റെഡ് കാർപെറ്റിൽ സെലിബ്രിറ്റികളുടെ തിരക്കിലായിരുന്നു.

ട്വൽത് ഫെയിലിലെ പ്രധാന അഭിനേതാക്കളായ വിക്രാന്ത് മാസിയും മേധാ ശങ്കറും റെഡ് കാർപറ്റിൽ ഒരുമിച്ചാണ് പോസ് ചെയ്തത്. മേധാ ശങ്കർ ചുവന്ന നിറത്തിലുള്ള സാരിയും വിക്രാന്ത് മാസി കറുത്ത സ്യുട്ടുമാണ് അവാർഡ് ചടങ്ങിൽ ധരിച്ചത്.

വിധു വിനോദ് ചോപ്രയുടെ ട്വൽത് ഫെയിൽ ഏറെ പ്രശംസ നേടി മുന്നേറുകയാണ്. ദാരിദ്ര്യത്തെ അതിജീവിച്ച് ഐപിഎസ് ഓഫീസറായ മനോജ് കുമാർ ശർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  വിക്രാന്തിനെ അവാർഡ് ചടങ്ങിൽ പ്രശംസിക്കുകയും ചെയ്തു.

2024ലെ ഫിലിംഫെയർ അവാർഡിൽ ട്വൽത് ഫെയിലിലെ അഭിനയത്തിന് ബെസ്ററ് ആക്ടർ (ക്രിട്ടിക്സ്) വിക്രാന്ത് അർഹനായി.

കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രം രൺബീർ കപൂറിൻ്റെ അനിമൽ ആയിരുന്നു. അനിമലിലെ മികച്ച നടനുള്ള അവാർഡ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെയും സഹനടൻ ട്രിപ്റ്റി ദിമ്രിയുടെയും സാന്നിധ്യത്തിലാണ് രൺബീർ സ്വീകരിച്ചത്.

വെള്ളയും കറുപ്പും നിറത്തിലുള്ള ഗൗണായിരുന്നു അവാർഡ് ചടങ്ങിൽ രൺബീർ ധരിച്ചത്.

READ MORE: നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി: ഹര്‍ജി ഇന്ന് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയിൽ

കറുത്ത ഗൗണിൽ ഗ്ലാമറസായിരുന്നു സാറാ അലി ഖാനും ജാൻവി കപൂറും. റെഡ് കാർപറ്റിൽ ഇരുവരും ഒരു വിസ്മയം തന്നെയാണ് തീർത്തത്. ഡിസൈനർ സാരികളിൽ അതീവ സുന്ദരികളായിരുന്നു കരീന കപൂറും കരിഷ്മ കപൂറും.

അഭിനയത്തിലേക്ക് തിരിച്ചുവരുകയാണ് എന്ന് വാർത്തകളിൽ ഇടം നേടിയ ഫർദീൻ ഖാനും ഫിലിം ഫെയർ അവാർഡിലെ റെഡ് കാർപറ്റിൽ സന്നിഹിതനായിരുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ