ഫസ്റ്റ് നൈറ്റിൽ അടിപൊളി പണി വാങ്ങിച്ചു സ്വാസികയും പ്രേമും: വൈറലായി വീഡിയോ

നടിയും നൃത്തകിയും അവതാരികയുമായ സ്വാസികയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ടെലിവിഷൻ താരം പ്രേം ജേക്കബ് ആണ് സ്വാസികയെ വിവാഹം ചെയ്തത്.

തിരുവനന്തപുരത്തു വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ‘ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ഇൻസ്റ്റഗ്രമിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.

ഇപ്പോഴിതാ താരങ്ങളുടെ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.വിവാഹം കഴിഞ്ഞ ആദ്യ രാത്രി തന്നെ ഇരുവർക്കും നല്ലൊരു പണി കൊടുത്തിരിക്കുകയാണ് കസിൻസ്. 

 

‘ഒരു ദിവസം മുഴുവന്‍ അവള്‍ കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്‍കിയ ടാസ്‌ക്’ എന്ന് പറഞ്ഞാണ് നിശാന്ത് മേനോന്‍ വീഡിയോ ഈ പങ്കുവച്ചത്. ആദ്യരാത്രിയിൽ മുറിയിൽ എത്തിയ സ്വാസികയെ കസിൻസ് പൂട്ടിയിടുകയായിരുന്നു.

 

READ MORE: ‘മലൈക്കോട്ടൈ വാലിബൻ’ ക്ഷമയോടെ കണ്ടിരുന്നാൽ തീർച്ചയായും ഗംഭീര തിയറ്റർ അനുഭവം തന്നെയാകും: പക്ഷെ: മിഥുൻ രമേശ് റിവ്യൂ

തുടർന്ന് താക്കോൽ കണ്ടെത്തി വാതിൽ തുറക്കണം എന്നായിരുന്നു കസിൻസ് പ്രേമിന് കൊടുത്ത ടാസ്ക്. പ്രേം താക്കോൽ തപ്പി നടക്കുന്നതും അവസാനം കണ്ടുപിടിക്കുന്നതുമെല്ലാം രസകരമായാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്’ എന്ന കാപ്ഷനിൽ സ്വാസികയും ഈ  വിഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാക്കിയിരുന്നു.

നിരവധി ആരാധകരാണ് രസകരമായ കമന്റുമായി പോസ്റ്റിന് താഴെ എത്തുന്നത്. സീരിയലിന്റെ സെറ്റിൽ വച്ചാണ് സ്വാസികയും പ്രേമും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ