സിഡ്നി: കാത്തിരിപ്പിനൊടുവിൽ രോഹൻ ബൊപ്പണ്ണ ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം കിരീടത്തിൽ കന്നി മുത്തമിട്ടു. പുരുഷ ഡബ്ൾസിൽ ബൊപ്പണ്ണ-മാത്യു എബ്ദെൻ സംഖ്യം സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമായ സിമോൺ ബൊലേലി-ആൻഡ്രി വവാസൊറിയെ ( 7-6(0), 7-5 ) നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്.
43 വയസും 329 ദിവസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 40 വയസും 284 ദിവസവും പ്രായമുള്ള മാർസെലോ അരെവാലോയ്ക്കൊപ്പം 2022 റോളണ്ട് ഗാരോസ് പുരുഷ ഡബിൾസ് കിരീടം നേടിയ ജീൻ ജൂലിയൻ റോജറിൻ്റെ പേരിലാണ് ഈ റെക്കോർഡ് മുമ്പ് ഉണ്ടായിരുന്നത്.
Read also: ബ്രാങ്കോ ഇവാൻകോവിച്ചുമായുള്ള കരാർ പുതുക്കില്ലെന്ന് ഒമാൻ ഫുട്ബാൾ അസോസിയേഷൻ
ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ബൊപ്പണ്ണ, ലിയാണ്ടര്‍ പെയ്സും മഹേഷ് ഭൂപതിയും സാനിയ മിർസയുമാണ് മറ്റു ഇന്ത്യക്കാർ. യു.എസ്. ഓപ്പണിൽ പുരുഷ ഡബിൾസിൽ രണ്ട് തവണ റണ്ണറപ്പായ ബൊപ്പണ്ണയുടെ കന്നി ഡബ്ൾസ് ഗ്രാൻഡ്സ്ലാം കിരീടമാണിത്. അതേ സമയം 2017ൽ ഫ്രഞ്ച് ഒാപൺ മിക്സഡ് ഡബ്ൾസ് കിരീടമാണ് തന്റെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം.
പുരുഷ ഡബ്ൾസിൽ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്ക് എത്തിയത് ദിവസങ്ങൾക്ക് മുൻപാണ്. കഴിഞ്ഞ ദിവസം രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു. 20 വർഷം മുമ്പ് ടെന്നിസ് കോർട്ടിൽ അരങ്ങേറ്റം കുറിച്ച ബൊപ്പണ്ണ മാത്യു എബ്ദേനോപ്പം കഴിഞ്ഞ യു.എസ് ഓപൺ ഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ കുതിപ്പ് തുടങ്ങിയത്. അടുത്തയാഴ്ച പുറത്തുവരുന്ന പുതിയ റാങ്കിങ്ങിൽ മാത്യു എബ്ദേൻ രണ്ടാം റാങ്കിലുമെത്തും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ