ന്യൂഡൽഹി: ഇന്ത്യയിലെ തങ്ങളുടെ ആദ്യ സംഗീത നിശയ്ക്ക് മുന്നോടിയായി നിക്ക് ജോനാസ് സഹോദരന്മാരായ ജോയ്ക്കും കെവിനും ഒപ്പം മുംബൈ വിമാനത്താവളത്തിലെത്തി. നിക്ക് ജോനാസ്, കെവിൻ ജോനാസ്, ജോ ജോനാസ് എന്നിവർ ലോലപലൂസ ഇന്ത്യയുടെ രണ്ടാം പതിപ്പിൽ അവതരിപ്പിക്കും.
“ഗുഡ് മോർണിംഗ്, ഞങ്ങൾ ഇവിടെ മുംബൈയിലാണ്. ഞങ്ങൾ ഇന്ത്യയിൽ ഞങ്ങളുടെ ആദ്യ ഷോ ലോലാപാലൂസയ്ക്കായി കളിക്കും. ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ് – ഇത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. – ഞങ്ങൾ ഇത് കൂടുതൽ സ്പെഷ്യൽ ആക്കും. ഇന്ന് രാത്രി കാണാം.” നിക്ക് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചു.
READ MORE: ഹൽദി ആഘോഷം അടിച്ചുപൊളിച്ചു സുഹൃത്തുക്കളോടൊപ്പം ഗോപികയും ഗോവിന്ദ് പത്മസൂര്യയും
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മകൾ മാൾട്ടി മേരിയുടെ രണ്ടാം ജന്മദിനം ആഘോഷപൂർവമാക്കിയത്. ജന്മദിനത്തോടനുബന്ധിച്ചു മനോഹരമായ ചിത്രങ്ങളും പ്രിയങ്ക ചോപ്ര ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു.
മനോഹരമായ കോ-ഓർഡ് സെറ്റും ബിന്ദിയും ധരിച്ച ചെറിയ മാൾട്ടി മേരി ക്ഷേത്രത്തിൽ മാലയുമായി പോസ് ചെയ്യുന്നതായി ഓപ്പണിംഗ് ഫ്രെയിമിൽ ഉള്ളത്. കുടുംബം മുഴുവനും പ്രത്യേക പൂജ നടത്തുന്നതും ചിത്രങ്ങളിലുണ്ട്.
ഡിസൈനർ റാൽഫ് ലോറനെ പ്രതിനിധീകരിച്ച് മെറ്റ് ഗാല 2017 എന്ന ഫാഷൻ പരിപാടിയിൽ വെച്ചാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും കണ്ടുമുട്ടുന്നത്.
2018-ൽ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. സെലിൻ ഡിയോൺ, സാം ഹ്യൂഗൻ എന്നിവർക്കൊപ്പം പ്രിയങ്ക ചോപ്രയുടെ ലവ് എഗെയ്ൻ എന്ന സിനിമയിൽ നിക്ക് ജോനാസ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ